സെന്‍സെക്‌സ് 24000ലേക്ക് കൂപ്പുകുത്തുന്നു, എന്തുകൊണ്ട്?

NewsDesk
സെന്‍സെക്‌സ് 24000ലേക്ക് കൂപ്പുകുത്തുന്നു, എന്തുകൊണ്ട്?

കഴിഞ്ഞ 13 ട്രേഡിങ് സെഷനുകള്‍ പരിഗണിച്ചാല്‍ അതില്‍ 11 എണ്ണത്തിലും ഓഹരി വിപണി താഴോട്ടിറങ്ങുകയാണ്. ദീപാവലിക്കു ശേഷം നടന്ന ആദ്യ ട്രേഡിങിലും 256 പോയിന്റിന്റെ നഷ്ടമാണുണ്ടായത്. അടുത്ത വര്‍ഷത്തിന്റെ തുടക്കം വരെ ഇത്തരത്തിലുള്ള ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. എന്തുകൊണ്ടാണ് സെന്‍സെക്‌സ് താഴേക്ക് കൂപ്പുകുത്തുന്നത്?

യുഎസിലെ പലിശനിരക്ക്

ഡിസംബര്‍ 15. 16 തിയ്യതികളിലായി നടക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അമേരിക്കയില്‍ പലിശനിരക്ക് കുറഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലമെന്റിന്റെ

ശൈത്യകാല സമ്മേളനം

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ കൂടുതല്‍ ദുര്‍ബ്ബലമാകാനാണ് സാധ്യത. മണ്‍സൂണ്‍ സെഷന്‍ പോലെ ശൈത്യകാലസമ്മേളനത്തിലും രാജ്യസഭയിലെ പ്രതിപക്ഷ ഭൂരിപക്ഷം സര്‍ക്കാറിന് തിരിച്ചടിയാകും. ഏറെ കാത്തിരിക്കുന്ന ചരക്കു സേവന നികുതി പോലും പാസാകുന്ന കാര്യം സംശയത്തിലാണ്.

പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകില്ല.

ഡിസംബറിലെ സാമ്പത്തികാവലോകന യോഗത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ കുറവ് വരുത്താനുള്ള സാധ്യത വളരെ കുറവാണ്. ഡിസംബറില്‍ പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തില്‍ തട്ടാനുള്ള സാധ്യതയും കേന്ദ്രബാങ്ക് പരിഗണിക്കും. ചുരുക്കത്തില്‍ ജിഎസ്ടി ബില്‍ പാസ്സായില്ലെങ്കില്‍ സെന്‍സെക്‌സ് 24000ലേക്ക് ഇറങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
The markets have lost ground in 11 trading sessions out of 13. In these 13 sessions the Sensex has lost close to 2000 points.

More News from this section

Enter your email address: