റോഡുകള്‍ പൊളിക്കുന്നതിന് വിലക്ക്

NewsDesk
റോഡുകള്‍ പൊളിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം:ദേശീയ പാതയും പി. ഡബ്‌ള്യൂ. ഡി റോഡുകളും പൊളിക്കുന്നത് ആഗസ്റ്റ് 15 വരെ തടഞ്ഞുകൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉത്തരവ് നല്‍കി. നാഷണല്‍ ഹൈവേയിലെയും പൊതുമരാമത്ത് വകുപ്പിലെ സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥരെയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ ഉത്തരവ്.

അരൂര്‍-അരൂക്കുറ്റി റോഡ് രാത്രിയിലും വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നുണ്ടെന്നും പൊളിച്ചിടം പുനല്‍നിര്‍മ്മിക്കുന്നില്ലെന്നും ഒരു യാത്രക്കാരനില്‍നിന്നും മന്ത്രിക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദീര്‍ഘകാലമായി ഈ ദുസ്ഥിതി തുടരുകയാണ്. മഴക്കാലത്ത് കഠിനമായ പ്രയാസങ്ങളാണ് ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്നത്.

അതിനാലാണ് ആഗസ്റ്റ് 15 വരെയുള്ള നിരോധനം. മഴ മാറുന്ന മുറയ്ക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും. യാത്രാ ബുദ്ധിമുട്ടും ഒ സാമ്പത്തിക നഷ്ടവും ഒഴിവാക്കാന്‍ ഈ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് ജി സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

English summary
With monsoon imminent, PWD Minister G Sudhakaran has issued an order banning the digging up of PWD roads and National Highways in the state for the next two months.

More News from this section

Enter your email address: