ഗള്‍ഫ് രാജ്യങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്-ഐഎംഎഫ്

NewsDesk
ഗള്‍ഫ് രാജ്യങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്-ഐഎംഎഫ്

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണയുടെ വില ക്രമാതീതമായി കുറഞ്ഞു വരുന്നതാണ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ ഇതു കേട്ട് പേടിക്കേണ്ട കാര്യമില്ല. അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞിട്ടേ ഇത്തരമൊരു പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങൂ. സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. അതേ സമയം ഖത്തര്‍, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അത്ര ആശങ്കപ്പെടേണ്ട കാര്യമില്ല.

സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറ്റും. ബജറ്റ് കമ്മി കുറച്ചു കൊണ്ടുവരുന്ന കാര്യമാണ് ഐഎംഎഫ് മുന്നോട്ടുവെയ്ക്കുന്നത്. ചെലവുകള്‍ വെട്ടിക്കുറച്ച് അച്ചടക്കം പാലിച്ചു മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ ഈ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അനായാസം മറികടക്കാനാകും.

English summary
Saudi Arabia may run out of financial assets needed to support spending within five years if the government maintains current policies, the International Monetary Fund said

More News from this section

Enter your email address: