ഇനി കേരള ലോട്ടറി ഫലവും മൊബൈല്‍ ആപ്പിലൂടെ

NewsDesk
ഇനി കേരള ലോട്ടറി ഫലവും മൊബൈല്‍ ആപ്പിലൂടെ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിദിന നറുക്കെടുപ്പ് ഫലം, ബംബര്‍ നറുക്കെടുപ്പ് ഫലം, കാരുണ്യ ബെനവലന്റ് ഫണ്ട് വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാന ഭാഗ്യക്കുറി മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു.

പൊതുജനങ്ങള്‍ക്കും ലോട്ടറി ഏജന്റുമാര്‍ക്കും ജില്ലാ ലോട്ടറി ഓഫീസുകള്‍ക്കും, സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാനാവും. ഇപ്പോള്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ഉള്ളതെങ്കില്‍ ഒട്ടും വൈകാതെ ആപ്പിള്‍, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളിലും ഈ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും.

ഒരിക്കല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ലോട്ടറി വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈലിന്റെ ഹോം പേജില്‍ സംസ്ഥാന ഭാഗ്യക്കുറി എന്നു മലയാളത്തില്‍ രേഖപ്പെടുത്തിയ ലോഗോയുള്ള ആപ്പ് മറ്റു സോഫ്റ്റ് വെയറുകള്‍ക്കും കാണാനാവും

English summary
kerala lottery results now available in mobile app

More News from this section

Enter your email address: