അജിനാ മോട്ടോ : ഹോട്ടലുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെ പിഴ

NewsDesk
അജിനാ മോട്ടോ : ഹോട്ടലുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെ പിഴ

തിരുവനന്തപുരം: അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. അജിനാ മോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ വിവരം നിയമം അനുശാസിക്കുന്ന വിധം ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ സ്ഥാപനത്തില്‍ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ത്തിരിക്കുന്നു. ഈ ഭക്ഷണം ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. പച്ചക്കറികളും മറ്റ് അസംസ്‌കൃത വസ്തുക്കളും പാചകത്തിനുമുമ്പ് വൃത്തിയായി കഴുകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഒരു ലക്ഷം രൂപവരെ പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ സ്ഥാപനങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സും ടോള്‍ഫ്രീ നമ്പര്‍ : 1800 425 1125 ഉം പ്രദശിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

 

English summary
The Food Safety Commissioner has issued an order stipulating that hotels, restaurants and bakeries should display the fact that they use Ajinomoto. Those violating the order will have to pay a fine of up to `2 lakh.

More News from this section

Enter your email address: