ജിയോ ഈ മാസം അവസാനം, പരിപൂര്‍ണ സേവനം ജനുവരിയോടെ

NewsDesk
ജിയോ ഈ മാസം അവസാനം, പരിപൂര്‍ണ സേവനം ജനുവരിയോടെ

2015 ഡിസംബര്‍ അവസാനത്തോടു കൂടി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 4ജി സേവനങ്ങള്‍ ആരംഭിക്കും. 28ാം തിയ്യതി വിളിച്ചു ചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത. പക്ഷേ, ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്ക് കെട്ടിപടുക്കുന്നതിന് സമയമെടുക്കുമെന്നതിനാല്‍ ജനുവരിയോടു കൂടി മാത്രമേ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ സേവനം ലഭിക്കൂ. അതേ സമയം നിലവിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ജനുവരി ആദ്യവാരം മുതല്‍ തന്നെ 4ജി സേവനം ലഭ്യമാകും. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലന്‍സ് കമ്യൂണിക്കേഷനുമായി ജിയോ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു.

കഴിഞ്ഞ മാസം മുതല്‍ തന്നെ ജിയോ ടെസ്റ്റിങ് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കമ്പനി ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും സിം സൗജന്യമായി നല്‍കിയാണ് ട്രയല്‍ നടത്തുന്നത്. നിലവിലുള്ള മൊബൈല്‍ കമ്പനികളില്‍ നിന്നും വ്യത്യസ്തമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായാണ് ജിയോ എത്തുന്നത്.

അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കണക്ഷനൊപ്പം ഡിവൈസും എന്ന സങ്കല്‍പ്പമാണ് ജിയോ മുന്നോട്ടു വെയ്ക്കുന്നത്. 4000 രൂപയ്ക്ക് 4ജി സേവനത്തോടു കൂടിയ അഡ്വാന്‍സ് ഫോണുകള്‍ നല്‍കാനാണ് പരിപാടി. ഇതിന്റെ ഭാഗമായി രൂപം കൊടുത്ത എല്‍വൈഎഫ് ബ്രാന്‍ഡില്‍ ഇതിനകം ഒരു ലക്ഷത്തോളം ഫോണുകളാണ് വില്‍പ്പനയ്ക്ക് റെഡിയായിട്ടുണ്ട്. റിലയന്‍സ് ഡിജിറ്റലിലൂടെയും ഡിജിറ്റല്‍ എക്‌സ്പ്രസിലൂടെയും മാര്‍ക്കറ്റിങ് നടത്താനാണ് പദ്ധതി.

 

English summary
RELIANCE JIO TO ‘SOFT LAUNCH’ 4G SERVICES THIS MONTH, BROADER AVAILABILITY IN JAN

More News from this section

Enter your email address: