റിലയന്‍സ്-എംടിഎസ് ലയനത്തിന് അനുമതി

NewsDesk
റിലയന്‍സ്-എംടിഎസ് ലയനത്തിന് അനുമതി

റിലയന്‍സ് കമ്യൂണിക്കേഷന്‍സും എംടിഎസ് ഉടമകളായ സിസ്‌റ്റെമ ശ്യാം ടെലിസര്‍വീസസും ലയിക്കുന്നു. ഇരു കമ്പനികളുടെയും ഓഹരികള്‍ ലയിപ്പിക്കാന്‍ എന്‍എസ്ഇയും ബിഎസ്ഇയും ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. ഇനി ബോംബെ ഹൈക്കോടതിയുടെയും രാജസ്ഥാന്‍ ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്.

കഴിഞ്ഞ നവംബറിലാണ് ലയന വാര്‍ത്ത ആദ്യമായി പുറത്തു വന്നത്. കരാര്‍ പ്രകാരം റിലയന്‍സിന്റെ പത്തു ശതമാനം ഓഹരികള്‍ എംടിഎസിനു ലഭിക്കും. ഇതോടെ എംടിഎസ് 90 ലക്ഷത്തോളം ഉപഭോക്ടാക്കളും 800-850 സ്‌പെക്ട്രം ലൈസന്‍സുകളും റിലയന്‍സിനു സ്വന്തമായി മാറും. ഇതോടൊപ്പം ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്ന എട്ടു പ്രധാനസര്‍ക്കിളുകളിലെ ലൈസന്‍സ് പുതുക്കുകയും ചെയ്യുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

 

English summary
RCOM, MTS(SSTL) merger gets a nod from the BSE & NSE