പോസ്റ്റ് ഓഫിസ് സേവിങ്‌സ് എക്കൗണ്ടിനെ കുറിച്ച് അഞ്ച് കാര്യങ്ങള്‍

NewsDesk
പോസ്റ്റ് ഓഫിസ് സേവിങ്‌സ് എക്കൗണ്ടിനെ കുറിച്ച് അഞ്ച് കാര്യങ്ങള്‍

പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളെ ഏറ്റവും സുരക്ഷിതമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാരണം കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണത്.

ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നതും എക്കൗണ്ടുകള്‍ ഇന്ത്യയിലാകെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമെന്നതും ഈ നിക്ഷേപ പദ്ധതികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചുരുക്കത്തില്‍ റിസ്‌കെടുക്കാതെ വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍. എന്തൊക്കെയാണ് മെച്ചങ്ങള്‍?

1 എക്കൗണ്ട് രാജ്യത്താകെ ട്രാന്‍സ്ഫര്‍ ചെയ്യാം
2 മൂന്നു വര്‍ഷത്തോളം ഒരു ട്രാന്‍സാക്ഷനും ഇല്ലെങ്കില്‍ മാത്രം എക്കൗണ്ടിനെ സൈലന്റ് എക്കൗണ്ടാക്കി മാറ്റും. എക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ ആക്ടിവേറ്റാക്കാന്‍ സര്‍വീസ് ചാര്‍ജായി 20 രൂപ പിടിയ്ക്കും.
3 ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോമില്‍ അപേക്ഷിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കിട്ടും.
4 എക്കൗണ്ട് ഹോള്‍ഡര്‍ മരണമടഞ്ഞാല്‍ പണം നോമിനിക്ക് ലഭിക്കും. നോമിനിയില്ലെങ്കില്‍ പണം നിയമപരമായ അവകാശിക്ക് കൈമാറും.
5 കുട്ടികളുടെ പേരിലും എക്കൗണ്ട് തുറക്കാനാകും. പത്തുവയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളെ എക്കൗണ്ട് തുറക്കാനും അതു കൈകാര്യം ചെയ്യാനും അനുവദിക്കും.

 

English summary
Post Office Savings Account: 5 Things To Know

More News from this section

Enter your email address: