കേരള ബിടുബി മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

NewsDesk
കേരള ബിടുബി മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി സംസ്ഥാന വ്യവസായ, വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് (ബിടുബി) മീറ്റ്-2016 ഫെബ്രുവരി നാലാം തിയതി രാവിലെ 9 30 ന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.  നെടുമ്പാശേരി സിയാല്‍ ട്രേഡ്‌ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഫെബ്രുവരി നാലു മുതല്‍ ആറു വരെയാണ് പരിപാടി.  

പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. സംസ്ഥാന ഫിഷറീസ്- എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു ബയേഴ്‌സ് ഡയറക്ടറി പ്രകാശനം ചെയ്യും. സെല്ലേഴ്‌സ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബാണ്.വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച് കുര്യന്‍ സ്വാഗതം പറയും. 

ഇന്നസെന്റ്എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, കെഎസ്‌ഐ ഡി സിഎംഡി ഡോഎം ബീന, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി എം ഫ്രാന്‍സിസ്, ഫിക്കി ദേശീയ പ്രസിഡന്റ്ഹര്‍ഷവര്‍ധന്‍ നെയോട്ടി, ഫിക്കി കേരള ചെയര്‍മാന്‍ എംജിജോര്‍ജ്ജ്മുത്തൂററ്, കേരള ചെറുകിട വ്യവസായ സംരംഭക അസോസിയേഷന്‍ പ്രസിഡന്റ്‌കെ പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങല്‍ സംസാരിക്കും.

സംസ്ഥാനത്തെ ഇരൂനൂറില്‍പരം ചെറുകിട, ഇടത്തരം സംരംഭങ്ങളും 18 സംസ്ഥാനങ്ങളില്‍ നിന്നും21 രാജ്യങ്ങളില്‍ നിന്നുമായി 440 ക്രേതാക്കളും (ബയര്‍) മേളയില്‍ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

പ്രധാനമായും ഏഴു മേഖലകളെയാണ ്മീറ്റിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മീറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുളളത് ഭക്ഷ്യസംസ്‌കരണ വ്യവസായത്തില്‍നിന്നാണ്. 80 പ്രദര്‍ശകരാണ് ഈ വിഭാഗത്തിലുള്ളത്. കൈത്തറി-ടെക്‌സ്‌റ്റൈല്‍സ്-ഗാര്‍മെന്റ്‌സ്, റബര്‍, തടി അധിഷ്ഠിതവ്യവസായങ്ങള്‍, ആയുര്‍വേദ-ഔഷധച്ചെടിമേഖല-സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ ്എന്നിവയ്ക്കു പുറമെ പരമ്പരാഗത വ്യവസായങ്ങളുടെ പ്രതിനിധികളും മേളയില്‍ പങ്കെടുക്കും.

ബയേഴ്‌സും സെല്ലേഴ്‌സുമായുളള കൂടിക്കാഴ്ച മുഴുവന്‍ ഏകോപിപ്പിക്കുന്നത് ഫിക്കിയാണ്. സംസ്ഥാനത്തെ സംരംഭകര്‍ക്ക് ഏറ്റവും മികച്ച കരാര്‍ ലഭിക്കുംവിധമാണ് കൂടിക്കാഴ്ച ക്രമീകരിച്ചിട്ടുളളത്

വ്യവസായ, വാണിജ്യഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂം-ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റ്, കെഎസ്‌ഐ ഡി സി, കിന്‍ഫ്ര, ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍  ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ്ഇന്‍ഡസ്ട്രി) എന്നിവയുമായി ചേര്‍ന്ന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്)  ആണ് മേള സംഘടിപ്പിക്കുന്നത്.

English summary
Hon’ble Chief Minister Shri Oommen Chandy will inaugurate ‘Kerala Business-to-Business Meet 2016’ for Small and Medium Enterprises (SMEs) at CIAL Trade Fair & Exhibition Centre at Nedumbassery on February 4 (Thursday) at 9.30 am.

More News from this section

Enter your email address: