കേരള വിപണി കണ്ട് വേതാളത്തിന്റെ മലയാളം പോസ്റ്റര്‍

NewsDesk
കേരള വിപണി കണ്ട് വേതാളത്തിന്റെ മലയാളം പോസ്റ്റര്‍

അജിത്തിന്റെ പുതിയ ചിത്രമായ വേതാളത്തിന് ഒരു കിടിലന്‍ മലയാളം പോസ്റ്റര്‍..അമ്പരക്കണ്ട..കേരളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് അജിത്. കൂടാതെ മലയാളിയുടെ സ്വന്തം മാമാട്ടികുട്ടിയമ്മയുടെ ഭര്‍ത്താവും.

അജിത്തിന്റെ 56ാമത്തെ ചിത്രമായ വേതാളത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറുടെ റോളിലാണ് അജിത് എത്തുന്നത്. എഎം രത്‌നം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അജിത്തിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്ന ലക്ഷ്മി മേനോനും മികച്ച റോളാണ്. കൊല്‍ക്കത്തയാണ് പ്രധാന ലൊക്കേഷന്‍.

 

English summary
Ajith's vedalam poster in malayalam